Wednesday, August 25, 2010

സ്രോതസ്സില്ലാത്ത ഒരു സ്കൂപ്പിന്റെ കഥ

ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പ്രകാരം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയുടെ ഇന്ത്യന്‍ കൂട്ടാളികളുടെ വിവരങ്ങള്‍ അതീവ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുനത്.

മംഗളം പത്രത്തില്‍ വന്ന സ്രോതസ്സ് വെളിപ്പെടുത്താത്ത തിരുവനന്തപുരം ഡേറ്റ് ലെയിന്‍ വാര്‍ത്തയില്‍ പക്ഷെ വിശദാംശങ്ങള്‍ ഏറെയാണ്‌. കേരളത്തിലെ സാമൂഹ്യ രംഗത്തുള്ള പ്രമുഖരായ മൂന്നു പ്രവാസികളെ അത് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്നു.

വാര്‍ത്ത ഇങ്ങനെ: മുംബൈ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍മാരായ ഡേവിഡ്‌ ഹെഡ്‌ലിക്കും തഹാവൂര്‍ റാണയ്‌ക്കും ഒത്താശ ചെയ്യുകയും ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു ധനസഹായം ചെയ്യുകയും ചെയ്‌തത്‌ കേരളത്തിലെ സാമൂഹ്യ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഉന്നതനായ പ്രവാസി മലയാളിയാണെന്ന്‌ അന്വേഷണസംഘം കണ്ടെത്തി. ഇതേത്തുടര്‍ന്ന്‌ പ്രവാസി മലയാളിയെ പിടികൂടാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഇന്റര്‍പോളിന്റെ സഹായം തേടി.
തുടര്‍ന്ന് വായിക്കുക.

1 comment:

  1. മംഗളം ഒരുപാട് പേരെ ഇതുപോലെ പല വിഷയങ്ങളിലും പലരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയിട്ടുണ്ട്. വാര്‍ത്ത നുണയാണോ സത്യമാണോ എന്നറിയാന്‍ ഞാന്‍ മംഗളത്തിലേ ലേഖകരെ കാറ്റഗറി ചെയ്തിട്ടുണ്ട്. ഹരിദാസന്‍ പാലയില്‍ എന്നൊരു മഹാനാണ്‌ നുണയെഴുത്തില്‍ ബെസ്റ്റ് ഇപ്പോള്‍ പുതിയ അവതാരം എസ് നാരയണന്‍

    ReplyDelete