Sunday, August 29, 2010

സമരകേരളത്തിന്റെ മുഖപത്രം

ആഗസ്റ്റ് 7ന് തൃശ്ശൂരിൽ നടന്ന ജനകീയസമരസംഗമത്തിൽ വെച്ച് മേധാ പട്കർ പ്രകാശനം ചെയ്ത കേരളീയം മാസികയുടെ പ്രത്യേക പതിപ്പിനെക്കുറിച്ചുള്ള ഒരു കുറിപ്പ് വായന ബ്ലോഗിൽ വായിക്കാവുന്നതാണ്.

1 comment:

  1. [സീ ആര്‍ Neelakantthante കുറിപ്പിനെക്കുരിച്ച്ചു ഇങ്ങനെയൊരു അഭിപ്രായം വായന യില്‍ പോസ്റ്റ്‌ ചെയ്തിരുന്നു]:
    ഭൂവുടമസ്ഥതയും പണവും ചിലരുടെ കൈകളില്‍ കുന്നുകൂടുന്നതു ഒരുവശത്തും, ബഹുഭൂരിപക്ഷത്ടിന്റെയും ഉപജീവനം പോലും 'ആസൂത്രിതമായി' തടയപ്പെടുന്നത് മറുവശത്തും വികസനത്തിന്റെ സ്വാഭാവികമായ ഗതി ആയിട്ടാണ് മുഖ്യധാരാരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ കരുതിപ്പോരുന്നത്. വേറെ
    പോംവഴികള്‍ ഇല്ലാ എന്ന് അവര്‍ പ്രചരിപ്പിക്കുകയും, എതിര്‍ക്കുന്നവരെ ഒന്നടങ്കം വികസനവിരോധികള്‍ ആയി മുദ്രകുത്തുകയും ചെയ്യുന്നു.
    ഈ വികസനത്തിന്റെ നടത്തിപ്പുകാര്‍, സീ ആര്‍ പറയുന്നതുപോലെ അരാഷ്ട്രീയത്തെയല്ല പ്രതിനിധാനം ചെയ്യുന്നത്; കോര്‍പ്പറേറ്റ് നിയന്ത്രിതം എന്നോ ആശ്രിതം എന്നോ
    പറയാന്‍ കഴിയുന്ന ആഗോള മുതലാളിത്തത്തിന്റെ രാഷ്ട്രീയം ആണ് ഇതില്‍ ഉള്ളത്.
    അപ്പോള്‍, ഇഷ്യൂ based ആയി മേല്‍പ്പറഞ്ഞ ജനകീയ സമരങ്ങളില്‍ പലപ്പോഴും പങ്കെടുക്കുന്നവര്‍ വ്യതസ്ത രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ ഉള്ളവര്‍ ആണ് എന്നത്
    അതില്‍ത്തന്നെ ഒരു മാതൃകയായി ഏറെ കാലം നിലനിര്‍ത്താന്‍ കഴിയുമോ എന്നത് ഗൌരവമായ ഒരു പ്രശ്നം ആണ്.
    ലോകത്തിന്റെ ഓരോ മുക്കും മൂലയും സൈനിക- സാമ്പത്തിക ബാലാല്‍ക്കരത്ത്തിലൂടെ പുനസ്സന്ഘടിപ്പിക്കാന്‍,
    അതിന്റെ പ്രതിസന്ധികല്‍ അനുദിനം മൂര്ചിച്ച്ചുവരുന്ന ഇക്കാലത്ത് പോലും ഗ്ലോബല്‍ അടിസ്ഥാനത്തില്‍ കാപിറ്റലിസം പ്രവര്ത്തിച്ച്ചുവരുന്നു എന്നത് ഒരു പുതിയ അറിവല്ല;
    മൂലധനം നടത്തുന്ന ആക്രമണങ്ങള്‍ക്ക് നിദാനമായ രാഷ്ട്രീയം മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വ യ്ധ്ധങ്ങളുടെയും ആണ് എന്ന് അംഗീകരിക്കാന്‍
    കഴിയുമ്പോള്‍ മാത്രമേ 'ജനകീയ പ്രതിരോധത്തിന്റെ' ഉര്ജ്ജശ്രോതസ്സാകുന്ന രാഷ്ട്രീയം ഏത് എന്ന ചോദ്യം പോലും ഉള്ഭവിക്കുകയുള്ളൂ; അതുവരെയും
    രാഷ്ട്രീയം എന്നാല്‍ എല്ലാ ദുഷിച്ച പ്രവനതകളുടെയും ആരംഭ ബിന്ദു എന്ന പോപുലിസ്റ്റ്‌ മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ad hoc തലത്തില്‍
    ജനപന്കാളിത്തതോടെത്തന്നെ സമരങ്ങള്‍ നടക്കും; ഈ വിഭാഗത്തില്‍പ്പെടുന്ന ജനകീയ പ്രതിരോധങ്ങള്‍ക്ക്
    നേതൃത്വം നല്‍കുന്നവര്‍ ഒരിക്കലും അധികാരം ഇഷ്ട്ടപ്പെടുന്നില്ല; അധികാരം ദുഷിപ്പിക്കും എന്ന് പ്രചരിപ്പിക്കുന്നവര്‍
    അത് വിദൂര ലക്‌ഷ്യം എന്ന നിലയില്പ്പോലും കാണുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ജനങ്ങളുടെ ഭാവനകളില്‍നിന്നു
    പുറത്താക്കുകയും, സ്വയം ഇടനിലക്കാരായി പ്രവര്ത്തിച്ച്ചു ഹിന്ദ്‌ സ്വരാജ്- ഗാന്ധിയന്‍ മാതൃകയില്‍ സമൂഹത്തിന്റെ
    ക്രമീകരണത്തെ ആദര്‍ശമാക്കുകയും ചെയ്യുന്നവര്‍ ആണ്.

    ReplyDelete